രണ്ടാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറില്‍. കൊച്ചി 35ാം ഡിവിഷനില്‍ വോട്ടിംഗ് വൈകുകയാണ്. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നു. തൃശൂര്‍ പാണഞ്ചേരിയില്‍ ഒന്‍പതാം വാര്‍ഡിലെ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇതേ സമയം വോട്ടിംഗ് നടക്കുന്ന മറ്റ് ജില്ലകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്.