1990ലാണ് ആന്തുർ ഗ്രാമപഞ്ചായത്ത് തളിപ്പറമ്പ് ഗ്രാമപഞ്ചായത്തുമായി ചേർത്ത് തളിപ്പറമ്പ് നഗരസഭ രൂപം കൊണ്ടത് .തളിപ്പറമ്പ് നഗരസഭയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലിന്റെ ഭരണം മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന യൂഡിഎഫ് ആയിരുന്നു. എന്നാൽ 2000 മുതൽ 2015 വർഷക്കാലം ഇടതുപക്ഷത്തിന്റെ തായിരുന്നു ഭരണം 2010 വരെ ഇടതിലെ വാടി രവിയും 2015 വരെ റംല പക്കറുമായിരുന്നു നഗരസഭയുടെ സാരഥികൾ. 2015 മുതൽ ഇങ്ങോട്ട് യുഡിഎഫ് ആണ് തളിപ്പറമ്പ് നഗരസഭയുടെ ഭരണം കൈയ്യാളിയത്. ലീഗിലെ അള്ളാംകുളം മഹമ്മൂദ് ചെയർമാനായ ഭരണസമിതിയാണ് ഇപ്പോൾ ഭരണം പൂർത്തിയാക്കിയിരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ മുൻനിർത്തി ഇത്തവണ യുഡിഫ് ഭരണം നിലനിർത്തി വിജയം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഫ് .
അതേസമയം യുഡിഫ് ന്റെ അവകാശവാദങ്ങളെ തള്ളുകയാണ് എൽഡിഎഫ് . പുതുതായി വികസനം നടപ്പിലാക്കാൻ യുഡിഫ് ഭരണ സമിതിക്കു സാധിച്ചിട്ടില്ലെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ . ഇടതു പക്ഷം കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പോലും കഴിഞ്ഞ ഭരണ സമിതിക്കു സാധിച്ചിട്ടില്ലെന്നും സി പി എം ചൂണ്ടിക്കാട്ടി .കഴിഞ്ഞ ഭരണസമിതിയുടെ വികസന മുരടിപ്പും മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് ഇത്തവണ ഇടത്പക്ഷത്തിനു ഭരണം ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണ് ഇടത് . എന്നാൽ തളിപ്പറമ്പിനെ മികച്ച നഗരസഭയാക്കി മാറ്റാൻ കഴിഞ്ഞത് വഴി ഭരണ തുടർച്ച ലഭിക്കുമെന്നാണ് യുഡിഫ് ന്റെയും കണക്ക് കൂട്ടൽ .