എറണാകുളം ; ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ഹൈക്കോടതിക്ക് മുന്നിൽ വെച്ച് വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ചത്. ആംബുലൻസിനുള്ളില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ ജഡ്ജിക്കെതിരേയും പോലീസിനുമെതിരെ പരാമർശങ്ങളുണ്ട്. ആംബുലൻസിൽ നിന്ന് ചിത്രീകരിച്ച
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്
വിനുവിനെതിരെ ഒരു യുവതി പീഡന പരാതി നല്‍കിയിരുന്നു. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പരാതിക്കാരിയായ യുവതി വിനുവിന്റെ സുഹൃത്താണെന്നാണ് വിവരം. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു
യുവതി നല്‍കിയത് വ്യാജ പരാതി ആണെന്ന് അറിഞ്ഞിട്ടും പോലീസും പരാതിക്കാരിയൂടെ ബന്ധുവായ ജഡ്ജിയും കൂട്ട് നിൽക്കുന്നെന്ന് ആരോപിച്ചാണ് ഇവര്‍ കോടതിക്ക് മുന്നില്‍ വെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. പോലീസുകാരുടെ പേരുവിവരങ്ങളും കുറിപ്പിൽ പറയുന്നു. പരാതിക്കാരിയുമായി വിനുവിന് ബന്ധമുണ്ടെന്നതിന് തെളിവായി ഫോട്ടോകളും ആംബുലൻസിൽ വെച്ചിട്ടുണ്ട്
