പത്തനംതിട്ട; അടൂരിലാണ് 16കാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അമ്മ വിദേശത്ത് വെച്ച് അസുഖ ബാധിതയായി മരിക്കുകയായിരുന്നു. 2020ല്‍ അമ്മയുടെ മരണശേഷം വിദേശത്ത് വെച്ചായിരുന്നു ആദ്യം പീഡിപ്പിച്ചത്. തിരിച്ച് നാട്ടിലെത്തിയ ശേഷവും അച്ഛന് ഉപദ്രവം തുടർന്നു. സ്കൂളില്‍ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു. അറസ്റ്റിലായ അച്ഛനെ റിമാണ്ട് ചെയ്തു.
പത്തനംതിട്ടയിൽ തന്നെ 9ാം ക്ലാസ് വിദ്യാർഥിനിയെ 4 സഹപാഠികൾ ചേർന്നാണ് പീഡിപ്പിച്ചത്. ഒരു പെൺകുട്ടി ഉൾപ്പടെ 5 പേർക്കെതിരെ കേസെടുത്തു. പെൺകുട്ടി സംഭവത്തിന് ഒത്താശ ചെയ്യുകയായിരുന്നു. സ്കൂള്‍ ശുചിമുറിയില്‍ വെച്ചും പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. പുറത്ത് നിന്നുള്ള ചിലരും പീഡിപ്പിച്ചു എന്നും ഇവരെ കണ്ടാലറിയാമെന്നും പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്. 10 പേരോളം പീഡിപ്പിച്ചെന്നാണ് മൊഴി. സ്കൂളില്‍ നടന്ന കൗൺസിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്
