തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തപാല്‍ വോട്ടിന് നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പോളിംഗ് ബൂത്തിലേക്ക് എത്താന്‍ സാധിക്കാത്തതിനാലാണ് തപാൽ വോട്ടിന് അപേഷിച്ചത്. വി.എസും കുടുംബവും പറവൂര്‍ ഗവ.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിലാണ് വോട്ടിന് എത്താറുള്ളത്. ബൂത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചപ്പോള്‍ ഇപ്രാവശ്യം ചട്ടമനുസരിച്ച് അനുവദിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വി.എസ് വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ അസ്വസ്ഥാനാണെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.