

കുംഭമേളയിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്തെത്തി. അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായി തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് അഭയം തേടിയത്. വീട്ടുകാർ പ്രണയം എതിർത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്ലെ കേരളത്തിലെത്തിയത്.
ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും
ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറിൽ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി മഹാരാഷ്ട്ര സ്വദേശി ഫർമാന് തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നുംഎന്നാൽ ഇതരമതസ്ഥനായ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പൊലീസിനോട് വെളിപ്പെടുത്തി. രാജ്യത്തെ പലയിടങ്ങളിലും തങ്ങളുടെ ബന്ധത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയതെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു

യുവതിയുടെ പരാതിയെത്തുടർന്ന് മോണാലിസയുടെ പിതാവ് ജയ് സിങ്
ഭോസ്ലയെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തന്റെ പ്രിയതമനൊപ്പം പൂവാറിലേക്ക് മടങ്ങണമെന്ന നിലപാടിൽ മോണാലിസ ഉറച്ചു നിന്നതോടെ പിതാവിന്റെയും സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ സ്റ്റേഷനിലെ നടപടി ക്രമങ്ങൾക്ക് ശേഷം ഇവരെയും വിട്ടയച്ചു.
പ്രയാഗ്രാജിലെ
മഹാ
കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോക ശ്രദ്ധ നേടിയത്








