

തൃശൂര്‍: എരുമപ്പെട്ടിയിലാണ് പുതുക്കിപ്പണിയാന്‍ വീടിന്റെ തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ സിമന്റിട്ട നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധയില്‍ സ്ത്രീക്ക് 40 വയസ് പ്രായമുള്ളതായും എട്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നും കണ്ടെത്തി തലയോട്ടിയില്‍ അടിയേറ്റ പാടുമുണ്ട്. കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് പുതുക്കിപ്പണിയുന്നതിനായി വീടിന്റെ തറയടക്കം പൊളിച്ചത്. അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

അസ്ഥികൂടം കണ്ടെത്തിയ വീട്ടില്‍ ഇതുവരെ ആറ് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിചിരുന്നു . ഇതില്‍ അതിഥി തൊഴിലാളികളും കുന്നംകുളം സ്വദേശിയായ ഒരു മരംവെട്ട് തൊഴിലാളിയും ഉണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ അടക്കം വീട്ടില്‍ താമസിച്ചിരുന്നവരെ പൊലീസ് നേരിട്ട് കണ്ട് സംസാരിച്ചു. എന്നാല്‍ കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ നേരിട്ട് കാണാന്‍ പൊലീസിന് സാധിച്ചില്ല. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തിയെങ്കിലും അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചതായാണ് അവര്‍ നല്കിയ വിവരം. അദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇവരില്‍ ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്









