
മലപ്പുറം പള്ളിക്കരയിലാണ് ദാരുണ സംഭവം നടന്നത്. തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകൻ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ വായിൽ നിന്ന് ഇത് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോയിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



