
ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്കുള്ള ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ 2 കോച്ചുകളിൽ ആണ് തീപിടിച്ചത്. നിരവധി മലയാളികൾ യാത്ര ചെയ്യുന്ന ട്രെയിനാണ് ഇത്. 70 വയസുള്ള യാത്രക്കാരനാണ് മരിച്ചത്. ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം വെച്ചാണ് അപകടം.
എറണാകുളത്തേക്കുള്ള യാത്രക്കിടെ B1, M1 കൊച്ചുകൾക്കാണ് തീപിടിച്ചത്. രണ്ട് കോച്ചുകളും പൂർണമായി കത്തി നശിച്ചു

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. B1 കോച്ചിൽ വാഷ്ബേസിനടുത്ത് തുണി കെട്ടുകള്‍ കൂട്ടിയിട്ടിരുന്നു. അതിന് തീപിടിച്ച് പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. യാത്രക്കാരെ സമീപത്തുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ബസുകളിൽ എത്തിച്ച് വേറെ ട്രെയിൻ സംവിധാനം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു


