
കണ്ണൂര്‍; മട്ടന്നൂർ എടയന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 11 വയസുകാരനും മരിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഋഗ്വേദ് ആണ് രാത്രി മരിച്ചത്. അമ്മ നെല്ലൂന്നി സ്വദേശിയായ നിവേദ രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവർ അപകടം നടന്നയുടന്‍ മരിച്ചിരുന്നു. അമ്മയും 2 മക്കളും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഇന്നലെ
ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് അപകടം നടന്നത്

കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് നിവേദയും കുട്ടികളും
അപകടത്തിൽപ്പട്ടത്. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. അടി ഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടു പോയിരുന്നു. കാര്‍ ഉയർത്തിയാണ്
സാത്വികിനെ പുറത്തെടുത്തത്. ഖത്തറിൽ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് നിവേദയുടെ ഭർത്താവ്


