
യൂണിഫോമില്‍ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിച്ച് വെള്ളം ചേര്‍ത്ത് കുടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
തമിഴ്നാട് തിരുനെല്‍വേലി പാളയം കോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലാണ് സംഭവം നടന്നത്. സഹപാഠി പകര്‍ത്തിയ മദ്യപാന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 6 വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്തു

സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് മദ്യം എങ്ങനെ ലഭിച്ചെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ എം. ശിവകുമാര്‍ പ്രതികരിച്ചു. സസ്പെന്‍ഡ് ചെയ്തെങ്കിലും വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കും. അധ്യാപകരുടേയും
സ്കൂള്‍ ജീവനക്കാരുടേയും വീഴ്ചയും ശ്രദ്ധയില്ലായ്മയും ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ് നല്‍കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍


