
എറണാകുളം; കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചതിനെ തുടര്ന്ന്
തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. പിറവം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് ആയ ഓണക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി സി.എസ്.ബാബു (59) ആണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയായിരുന്നു മരണം. ഡയബെറ്റിക് പേഷ്യൻ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റും കോൺഗ്രസ് അംഗവുമാണ് സി എസ് ബാബു



