
പാലക്കാട്; അട്ടപ്പാടി പുതൂരിലാണ് ഉച്ചയോടെ ദാരുണ സംഭവം നടന്നത്. കടുവാ സെൻസസിനിടെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ
പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരു ചിതറി ഓടുകയായിരുന്നു. എന്നാല്‍ കാളിമുത്തുവിനെ പിന്നീട് കണ്ടില്ല. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ഉ അറിയിച്ചതിനെ തുടർന്ന് ആർആർടി തിരച്ചിൽ നടത്തുകയായിരുന്നു. മുള്ളി വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയില്‍ തന്നെയാണ് ഇന്നത്തെ ദാരുണ സംഭവവും നടന്നത്



