
കണ്ണൂര്‍ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി
യൂത്ത് കോൺഗ്രസ് വനിതാ നേതാവ്.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി സജന് ആണ് പരാതി നല്‍കിയത്. ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍
രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്
കഴിഞ്ഞ ദിവസം
സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്

കോൺഗ്രസ്
സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് എന്ന സംശയം ജനങ്ങളിൽ നിന്ന് മാറ്റണമെന്നും സജ്ന പരാതിയില്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍
വനിതകളെ ഉൾപ്പെടുത്തി
അന്വേഷിക്കണമെന്ന് വനിതാ
യൂത്ത് കോൺഗ്രസ് നേതാവ് തന്നെ ആവശ്യപ്പെട്ടിരിക്കുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കും. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് വനിതാ നേതാവ് തന്നെ പാർട്ടിക്ക് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത് എന്നതും ശ്രദ്ധേയമാണ്


