
കണ്ണൂര്: പരിയാരം ഗവ. മെഡിക്കൽ കോളേജിലാണ് സംഭവം. നാലാം നിലയിലെ 401-ാം വാർഡിലെ
ശുചിമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. കൂത്തുപറമ്പ് ഏഴാംമൈലിലെ പടയൻകുട്ടി ഹൗസിൽ ഇ.കെ ലീന (46) ആണ് മരിച്ചത്. ശുചിമുറിയിലെ ഷവറിൻ്റെ പൈപ്പിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു. അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആയ ലീനയെ ഇന്നലെയാണ് പരിയാരം മെഡി. കോളേജിൽ പ്രവേശിപ്പിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. മംഗലാപു രത്ത് ആശുപത്രിയിൽ പോവാറുള്ളതിനാൽ ചെറുവത്തൂരിലെ ബന്ധുവീട്ടിലാണ് യുവതി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഗുളിക കഴിച്ചത്. നാരായണൻ – ലീല ദമ്പതികളുടെ മകളാണ്. ഭർത്താവും ഒരു മകനുമുണ്ട്



