ആറളം ഫാമിൽ വീണ്ടും കാട്ടനകളുടെ ശല്യം

ആറളം ഫാമിൽ വീണ്ടും കാട്ടനകളുടെ ശല്യം. ഫാമിന്റെ കാർഷിക മേഖലയിലെ പതിമൂന്നാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനക്കൂട്ടംരാത്രി കുത്തി വീഴ്ത്തി നശിപ്പിച്ചത് 15 ഓളം തെങ്ങുകൾ. മറ്റു വിളകളായ കവുങ്ങ് , കശുമാവ് എന്നിവക്കും കനത്ത നാശം വരുത്തി. പതിനഞ്ചോളം ആനകൾ ഈ മേഖലകളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്. വനം വകുപ്പ് ആന അക്രമണത്തിൽ രണ്ടാഴ്ച്ച മുൻപ് ആദിവാസി മരിക്കാനിടയായ സംഭവത്തിനു ശേഷം ഫാമിനകത്ത് തമ്പടിച്ച ആനക്കൂട്ടത്തെ തുരത്താൻ ശ്രമം നടത്തിയിരുന്നു. കോട്ടപ്പാറ വഴി കുറച്ച് ആനകളെ പുരധിവാസ മേഖലയിലൂടെ വനത്തിലേക്ക് കയറ്റി വിടുകയും ചെയ്തു. വനം പോലെ വളർന്നു നിൽക്കുന്ന ഫാമിനകത്തെ പ്രദേശങ്ങളിൽ നിന്നും അവശേഷിക്കുന്നവയെ തുരത്താനുള്ള നടപടി പാതിവഴിക്ക് ഉപേക്ഷിക്കുകയായിരുന്നു. ഫാമിന്റെ അധീനതയിലൂള്ള കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലത്ത് ആനക്കൂട്ടം നിലയുറപ്പിച്ചതോടെ ഇവിടെ നിന്നും ആനകളെ ഓടിക്കുന്നത് അപകടഭീഷണിയുണ്ടാക്കുമെന്നതിനെ തുരത്താനുള്ള മാർഗം ഉപേക്ഷിച്ചത്. ഇപ്പോൾ വീണ്ടും അപകട ഭീഷണി വീണ്ടും കാട്ടാന ആക്രമണ ഭീതിയിലാണ്.