പ്രകൃതിയുടെ താളത്തിനൊപ്പം ‘നനവിൽ’ ഹരിയേട്ടനും ആശ ടീച്ചറും

ചക്കരക്കല്ലിൽ നിർമിച്ച 34 സെന്ററിലെ മൺവീട്ടിൽ അന്തി ഉറങ്ങി വേണ്ടതെല്ലാം കൃഷിചെയ്തുണ്ടാക്കി സങ്കൽപ്പത്തിലെ സ്വർഗം ഭൂമിയിൽ തീർത്തിരിക്കുകയാണ് ഹരിയും ആശയും.മരുന്നും മന്ത്രവും ഭക്ഷണവും തുടങ്ങി ഇവർക്കുള്ളതെല്ലാം ഈ കാട്ടിലുണ്ട്. കൊടും ചൂടിലും ആളുകൾ കോൺഗ്രീറ്റ് വീടുകളിൽ ഒതുങ്ങി കൂടുന്ന വർത്തമാന കാലത്ത് പ്രകൃതി സൗഹൃദമായ വീട്ടിൽ ഇരുന്ന് പരിസ്ഥിതി പ്രവർത്തകരായ ഹരിയും ആശയും തങ്ങളുടെ സങ്കല്പത്തെയും വീട് നിർമ്മാണത്തെയും കുറിച്ച് പറയുന്നു. മാലിന്യങ്ങൾക്ക് പുറമെ മനുഷ്യ വിസർജ്യവും ഉപയോഗിച്ച് ബയോഗ്യാസ് പ്ലാന്റും സൗരോർജ പ്ലാന്റും ഇവിടെയുണ്ട്. വീടിനുള്ളിലെ ഓരോ സാമഗ്രിഹികളും മണ്ണ് കോൺ തന്നെയാണ് നിർമിച്ചിരിക്കുന്നതും. തണുപ്പ് നിലനിർത്താൻ മണ്ണ് കൊണ്ടുള്ള കൂളർ സംവിധനവും ഇവിടെയുണ്ട്. പ്രകൃതിക്ക് അനുസൃതമായി തന്നെ ഇനിയുമങ്ങോട് ജീവിക്കാനാണ് ഇവരുടെ തീരുമാനം .