
വ്യാപാരിയായ ഗുരുവായൂർ സ്വദേശി മുസ്തഫയെ (47) ആണ് വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണിയെതുടർന്ന് ജീവനൊടുക്കുകയാണെന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊള്ളപ്പലശിക്കാർ ഭൂമി ഉൾപ്പെടെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. 20ശതമാനം മാസപ്പലിശയ്ക്ക് ആണ് പണം നൽകിയത്. ഇരട്ടിയിലധികം പണം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നതായി സഹോദരൻ ഹക്കീം ആരോപിച്ചു. 6 ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ തിരികെ നൽകിയെന്നാണ് കുടുംബം പറയുന്നത്. എന്നിട്ടും പലിശക്കാരിൽ നിന്ന് നിരന്തരം ഭീഷണി നേരിട്ടതായി കുടുംബം ആരോപിച്ചു. മുസ്തഫയുടെ കടയില്‍ കയറി മേശവലിപ്പിൽ നിന്ന് പല തവണ പണം എടുത്തു കൊണ്ടുപോയി. പലിശത്തുക കുറഞ്ഞതിന് ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് മുസ്തഫയെ മർദിച്ചെന്നും ആരോപണമുണ്ട്



