
പാലക്കാട് പെരിങ്ങോട്ടുകുർശ്ശിയിലാണ് സംഭവം. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്.
സിപിഎം നേതാക്കൾ കടയിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതായാണ് പരാതി. സിപിഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്ന് ആരോപിച്ചാണ് മർദ്ദനം നടന്നത്. സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത എന്നിവരുടെ നേതൃത്വത്തില്‍ മർദ്ദനം നടത്തിയെന്നാണ് ആരോപണം. പരാതിയില്‍ സതീഷ്, സജിത ഉൾപ്പെടെ 6 പേർക്കെതിരെ കോട്ടായി പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം സിപിഎം പ്രവർത്തകരായതിനാൽ പൊലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്നും കർശന നടപടി സ്വീകരിക്കണമെന്നും സുജിത്ത് ചന്ദ്രൻ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു
മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്



