
തിരുവനന്തപുരം: ഇന്നലെ നെടുമങ്ങാട് എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷമുണ്ടായിരുന്നു. ഇതില്‍ സിപിഎം അഴീക്കോട്മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന് മർദനമേറ്റിരുന്നു. ഇതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി.
ഇതിന്റെ തുടര്‍ച്ചയായാണ് ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചത്. നേരത്തേ തന്നെ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സിനും എസ്ഡിപിഐയുടെ ആംബുലന്‍സിനും നേരെയാണ് അക്രമം ഉണ്ടായത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സാണ് കത്തിച്ചത് ഫയര്‍ഫോഴ്സും പൊലീസും എത്തി തീ അണച്ചു. ആംബുലന്‍സ് മനപ്പൂര്‍വം കത്തിച്ചതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.



