
ബെംഗളൂരു: കെഡിക്കേരി റസിഡൻഷ്യൽ സ്കൂളിന് തീ പിടിച്ച് 8 വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത് . 29 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകട കാരണം ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മടിക്കേരിയിലെ ഒരു കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലേസ്കൂളിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരു റിയൽ എസ്റ്റേറ്റ് ഓഫീസാണ് സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് ഓഫീസിലെ ജീവനക്കാർ എയർ കണ്ടീഷണർ യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിക്കുകയായിരുന്നു.എയർ കണ്ടീഷണർ യൂണിറ്റിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു



