
വാഹന പരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ബാലത്സഗം ചെയ്തത് അമ്മയുടെ മുന്നിൽ വെച്ചാണെന്ന് റിപ്പോര്‍ട്ട്.
പ്രതികളായ പൊലീസ് കോൺസ്റ്റബിളുമാര്‍ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസുകാര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

കഴിഞ്ഞ ദിവസം പുലർച്ചെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം.
പഴക്കച്ചവടത്തിനായി ചിറ്റൂരിൽ നിന്ന് വാഹനത്തിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു അമ്മയും മകളും
അമ്മയെ മർദ്ദിച്ചതിന് ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്


