
മലപ്പുറം: നിരവധി കേസുകളില്‍ പ്രതിയായ ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലാണ് പിടിയിലായത്. പ്രണയം നടിച്ച് അഞ്ചര പവന് സ്വര്‍ണ മാലയാണ് പ്രതി തട്ടിയെടുത്തത്. സ്നാപ് ചാറ്റ് വഴിയാണ് ജൂലൈ നാലിന് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്കിയ യുവാവിന് പെണ്‍കുട്ടി നഗ്നഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
പ്രതിക്കെതിരെ കല്പകഞ്ചേരി, തിരൂര്‍ പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുണ്ട്

പിതാവ് ജ്വല്ലറിയിലാണെന്നും സ്വര്‍ണ മാലയുടെ ചിത്രം അയച്ചു തന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും മുഹമ്മദ് അജ്മല്‍ വാഗ്ദാനം നല്കി. തുടര്‍ന്നാണ് കുട്ടി ഉമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകു എന്ന് പറഞ്ഞ പ്രതിക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു

പ്രതി പിന്നീട് സ്നാപ് ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. അജ്മല്‍ കഴിഞ്ഞ വര്‍ഷവും സമാനമായ കേസില്‍ പിടിയിലായിരുന്നു.
അന്ന് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കല്പകഞ്ചേരി സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ തട്ടിപ്പ്

