ജനവിധി കനക്കും അഞ്ചിൽ ഒരാൾ വാഴും


കണ്ണൂർ കോർപറേഷനിലെ 48 ആം ഡിവിഷൻ തായതെരുവിൽ ഇക്കുറി തെരഞ്ഞെടുപ്പ് കനക്കുക തന്നെ ചെയ്യും. അഞ്ച് മത്സരാർത്ഥികളാണ് ഇത്തവണ തായതെരുവിലെ ജന പിന്തുണ തേടി ഇറങ്ങുന്നത്. അഞ്ചിൽ ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്ത തായത്തെരു ഇക്കുറിയും തങ്ങൾക്ക് ലഭിക്കുമെന്ന ശുഭ പ്രതീക്ഷ ഒട്ടും കൈവിടാതെ മത്സരിക്കുകയാണ് യുഡിഫ് സ്ഥാനാർഥി സുരേഷ് ബാബു എളയാവൂർ. ഇടതിന്റെ ഭരണത്തിനായി ഇടതിന്റെ വികസന ആശയങ്ങൾക്കായി പ്രചരണ ചൂടിൽ പോരാട്ടം കനപ്പിക്കുകയാണ് എൽഡി എഫ് ഇ വി മുഹമ്മദ് സലിം. കഴിഞ്ഞ വർഷങ്ങളിലൊക്കെയും തായതെരുവിലെ ജനങ്ങൾ നേരിടുന്ന പൊതു പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യമാണ് എൽ ഡി സ്ഥാനാത്ഥിക്കുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ പി നൗഫൽ ആകട്ടെ വികസന മുന്നേറ്റം തന്നെയാണെന്നു ലക്ഷ്യം കാണുന്നത്. ഒപ്പം യുഡിഎഫ് പുറത്താക്കിയ വിമത സ്ഥാനാർഥി യായി മത്സരിക്കുന്നതിനെ ആവേശവും പ്രചാരണത്തിൽ ഉടനീളം കാണാം. ജന പിന്തുണ നേടുമെന്ന വിശ്വാസവും കൂടെ തന്നെ ഉണ്ട്.ഇവർക്കൊപ്പത്തിനൊപ്പം തന്നെ എസ്‌ഡിപിഐ സ്ഥാനാർത്ഥിയും മത്സരരംഗത്ത് ഒത്ത് പിടിച്ച് മുന്നോട്ട് പോവുകയാണ്. തായത്തെരു ആർക്കെന്നത് പ്രവചനാതീതം കാത്തിരിക്കാം ജനവിധിക്കായി ജനവിധി കനക്കും അഞ്ചിൽ ഒരാൾ വാഴും.