
ഇടുക്കി: വീട്ടിലെ പ്രസവത്തെ തുടർന്ന് ചികിത്സ ലഭിക്കാതെ നവജാത ശിശുവിന് ദാരുണാന്ത്യം.
വാഴത്തോപ്പ് പെരുങ്കാലയിൽ . ജോൺസൺ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ഉണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ അമ്മ വിജിയെ പൊലീസു നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവ് ജോൺസൺ പാസ്റ്ററും അന്ധ വിശ്വാസിയുമാണെന്ന് നാട്ടുകാർ പറയുന്നു. ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പലതവണ പറഞ്ഞിരുന്നെന്നും എന്നാല്‍ ഭാര്യയെ കർത്താവ് രക്ഷിക്കുമെന്നാണ് അയാള്‍ മറുപടി നല്‍കിയതെന്നും വാർഡ് മെമ്പർ വെളിപ്പെടുത്തി. ഇവർക്ക് മറ്റ് 2 കുട്ടികൾ കൂടിയുണ്ട്. ഇവരെ ഇയാൾ സ്കൂളിൽ വിടാറില്ലെന്നാണ് വിവരം. ഈ കുട്ടികളുടെ പ്രസവവും വീട്ടിൽ വെച്ചാണ് നടന്നതെന്നും നാട്ടുകാർ പറയുന്നു

ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണിവര്. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്

