നിങ്ങൾക്കറിയാമോ കണ്ണൂർ അഴീക്കോട്ടെ ഈ കൂട്ടായ്മയെക്കുറിച്ച്?

സൈക്കിൾ ബെല്ലടികൾ കേട്ടുകൊണ്ടാണ് ഈ നാടുണരുന്നത്.കോവിഡ് കാലത്ത് അതിത്തിരി കൂടിയെന്ന് മാത്രം. രാവിലെ 6 മണിയോടെ ഈ പ്രദേശമൊന്നാകെ,വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ, സൈക്കിളുമായി ഊരു ചുറ്റാനിറങ്ങും.വെറുതെയൊന്നുമല്ല, ഈ ഊരു ചുറ്റലിലുമുണ്ട് ഏറെ കാര്യങ്ങൾ. കണ്ണൂർ അഴീക്കോട് ദയ സ്പോർട്സ് ക്ലബ്ബിന്റെ കീഴിലുള്ള സൈക്കിൾ സെക്ഷനിൽ ചെയർമാൻ ഡോക്ടർ എൻ കെ സൂരജിന്റെ നേതൃത്വത്തിലാണ് ദിവസവുമുള്ള ഈ സൈക്കിൾ യാത്ര. ഒരുകാലത്തു സർവ സാധാരണവും, ജനകീയവുമായിരുന്ന സൈക്കിളിനെ അതെ പ്രൗഡിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരിക കൂടിയാണ് ഇവർ ചെയുന്നത്. കഴിവുള്ള കുട്ടികളെളെ കണ്ടെത്തി അവർക്ക് വിദഗ്ധമായ ട്രെയിനിങ്ങും നൽകുന്നുണ്ട്. നാലുചുമരുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ മാത്രമൊതുങ്ങി ജീവിതം ഹോമിക്കാതെ, പുലർവേളകളെ ഇങ്ങനെയും ആസ്വാദ്യകരമാക്കാമെന്ന പാഠമാണ് നമ്മുക്കിടെ നിന്നും ലഭിക്കുന്നത്.