

ബെംഗളൂരു: ധർമ്മസ്ഥലയിൽ റഡാർ പരിശോധനയിലും മൃതദേഹങ്ങൾ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ ആലോചന.
ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി ചൂണ്ടിക്കാട്ടിയ നിര്‍ണായകമായ പതിമൂന്നാം പോയിന്റില്‍ നിന്നും അവശിഷ്ടങ്ങള്‍ കിട്ടിയില്ലെങ്കിൽ അന്വേഷണം തുടരുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്നലെ നടത്തിയ തെരച്ചിലിലും യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. മണ്ണ് നീക്കി ജിപിആർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചില്ല.

മന്ത്രിസഭാ യോഗത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും എസ്ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമ സഭയില്‍ അറിയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തിയിരുന്നു. അന്വേഷണം തുടരുന്നതിലെ ഔചിത്യവും അദ്ദേഹത്തോട് ആരാഞ്ഞിട്ടുണ്ട്

