

കണ്ണൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറായ കണ്ണൂര്‍ കോറോം സ്വദേശി അനീഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂൺ 4 നാണ് സംഭവം നടന്നത്. അനീഷ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി അവരുടെ മൂന്ന് മക്കളായ പ്ലസ് ടു വിദ്യാർത്ഥിനി, ഒൻപതാം ക്ലാസ്സുകാരി, ഇളയ കുട്ടി എന്നിവരോടൊപ്പം ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു.

പ്രതിയായ അനീഷ് അമ്മയ്ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവാവ് മകളെ പീഡിപ്പിച്ചു; പ്രതിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ പുലർച്ചെ പതിനാലുകാരിയെ പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകൾ കണ്ടു. ഇത് യുവതിയെ അറിയിച്ചെങ്കിലും അമ്മയായ യുവതി മാനഹാനി മറന്ന് വിവരം പുറത്തറിയിച്ചില്ല. തുടര്‍ന്ന് 14കാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ കൗൺസിലിങ് നടത്തി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.
ചൈൽഡ് ലൈൻ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അനീഷിനെതിരെ കേസെടുത്തത്

