പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന.കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാനായ ഒ.എം.എ സലാമിന്റെയും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന്‍ എളമരത്തിന്റെയും വീട്ടിലാണ് പരിശോധന നടത്തുന്നത്.
കൂടാതെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാവായ കരമന അഷ്റഫ് മൗലവിയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. ഇത്തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തുന്നത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.