ധനമന്ത്രിക്കെതിരെ നടപടി

ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി പ്രിവിലജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു.വിഡി സതീശന്‍ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് നടപടി.സിഎജി റിപ്പോര്‍ട്ട് സഭയുടെ മേശപുറത്ത് വെക്കുന്നതിനു മുന്‍പ് പരസ്യപ്പെടുത്തിയതാണ് കാരണം.പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിലയിരുത്തി. ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലുള്ള നടപടി ആദ്യമായിട്ടെന്ന് വിലയിരുത്തല്‍.

ധനമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്് വന്നു.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് സാധാരണമാണ്,പരിശോധനയെ വിമര്‍ശിച്ച് മന്ത്രിമാര്‍ പ്രതികരിക്കാറില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഡോ.ടിഎം തോമസ് ഐസക്ക് മന്ത്രിസ്ഥാനം രാജിവെക്കുന്നതാണ് മാന്യതയെന്ന് വിഡി സതീശന്‍.പ്രഥമ ദൃഷ്ട്യ മന്ത്രി ഭരണഘടന ലംഘനം നടത്തിയെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.