അനാസ്ഥയുടെ ഇര; കൊല്ലത്ത് സ്കൂൾ കുട്ടി ഷോക്കേറ്റ് മരിച്ചത് സ്കൂൾ അധികൃതരുടെയും കെ എസ്ഇബിയുടെയും അനാസ്ഥ മൂലമെന്ന് നാട്ടുകാർ

കൊല്ലം; തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍. താഴ്ന്നു കിടന്ന ഹൈ വോള്‍ട്ടേുള്ള ഇലക്ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് 13 വയസുകാരനായ മിഥുനാണ് മരിച്ചത്

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയതായിരുന്നു.
സ്‌കൂളിന് തൊട്ട് മുകളില്‍ വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് വര്‍ഷങ്ങളായി ഉണ്ടായിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു. അതേ സമയം ലൈൻ താഴ്ന്നു കിടക്കുന്ന വിവരം നിരവധി തവണ അറിയിച്ചെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടി എടുത്തില്ലെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. എന്നാല്‍
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ ഫിറ്റ്നസ് പരിശോധനയിലും അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാത്തതിന് വലിയ പ്രതിഷേധമാണ് ഉയരുന്നത്

സ്കൂളിലെ കുട്ടികള്‍ ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് രാവിലെ അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീണതോടെ ഇതെടുക്കാനായി സൈക്കിള്‍ ഷെഡിന്‍റെ ഷീറ്റിന്‍റെ മുകളിലേക്ക് കയറുകയായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നുള്ള ലൈനില്‍ കുട്ടിയുടെ ശരീരം തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം