പുതിയ സിനിമയ്ക്ക് പേരിടണം; രാജ്യത്തെ ആൺ, പെൺ ദൈവങ്ങളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കി

സുരേഷ് ഗോപി ചിത്രം
ജെ എസ് കെയിലെ ജാനകി പേര് വിവാദത്തിനിടെ ദൈവങ്ങളുടെ പട്ടിക നൽകാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ട്
അഡ്വ. ഹരീഷ് വാസുദേവനാണ്
വിവരാവകാശ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സെൻസർ ബോർഡിൻ്റെ നിയമത്തിലോ ചട്ടത്തിലോ ദൈവത്തിന്റെ പേരിടാൻ പാടില്ലെന്ന് പറയുന്നില്ല, അങ്ങനെ പറയുകയാണെങ്കിൽ പേരുകളടങ്ങിയ ലിസ്റ്റ് അവരുടെ പക്കലുണ്ടാകണമല്ലോയെന്ന് ഹരീഷ് വാസുദേവൻ ചോദിച്ചു

ജെ എസ് കെ സിനിമക്കെതിരെ
ഹൈക്കോടതിയില്‍ സെൻസർ ബോർഡ് നൽകിയ എതിർ സത്യവാങ്മൂലത്തിൽ
ദൈവങ്ങളുടെ പേര് ഉപയോഗിക്കുകയാണെങ്കിൽ മത വികാരം വ്രണപ്പെടുകയും അതു വഴി സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഈ സത്യവാങ്മൂലത്തിലെ 6,7 പാര ഗ്രാഫുകൾ ചൂണ്ടിക്കാണിച്ചാണ് അഡ്വ.ഹരീഷ് വാസുദേവൻ വിവരാവകാശ രേഖ നല്‍കിയത്

”താനൊരു സിനിമ ആരംഭിക്കാൻ പോവുകയാണ്, അതിൽ ലൈംഗിക പീഡനത്തിനിരയായ കഥാപാത്രവും പീഡിപ്പിക്കുന്നയാളും ഉണ്ട്. സെൻസർ ബോർഡ് ആൺ, പെൺ ദൈവവങ്ങളുടെ പേര് നൽകുകയാണെങ്കിൽ ആ പേര് ഒഴിവാക്കിയിട്ട് തന്റെ കഥാപാത്രങ്ങൾക്ക് പേര് നൽകാമായിരുന്നു” – അഡ്വ.ഹരീഷ് വാസുദേവന്‍റെ അപേക്ഷയിലെ വാദങ്ങളിതാണ്