
തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച യുവതിക്ക് എതിരെ കേസ്. കൊണ്ടകൽ – ശങ്കരപ്പള്ളി റെയിൽവേ ട്രാക്കിലൂടെ ഏഴ് കിലോമീറ്ററോളം യുവതി കാർ ഓടിച്ചു. പിന്നാലെ പോയ പോലീസുകാരനെ നഞ്ചക് ഉപയോഗിച്ച് ആക്രമിക്കാനും ശ്രമിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 34 കാരിയാണ് റയിൽവേ ട്രാക്കിലൂടെ സാഹസികം കാണിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുണ്ട്.

നാട്ടുകാര്‍ കാർ തടയാന്‍ ശ്രമിച്ചിട്ടും നിര്‍ത്താതെ പാഞ്ഞുപോയി. ഇടയ്ക്ക് കാര്‍ നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ യുവതിയാണെന്ന് മനസിലായത്. യുവതി ലഹരിക്ക് അടിമയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കാറോടിയ ട്രാക്കിലൂടെ ട്രെയിന്‍ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. വാഹനത്തിൽ നിന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡും കണ്ടെടുത്തു. സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

