വി എസിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.. സ്ഥിതി ഗുരുതരമായി തുടരുന്നെന്ന് ബുള്ളറ്റിനില്‍

തിരുവനന്തപുരം;
വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നെന്ന് പുതുതായി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനില്‍.
വി എസിന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ്
മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിയിലാണ് അച്യുതാനന്ദന്‍

വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം വിഎസിനെ പരിചരിക്കുകയാണെന്നും മെഡിക്കൽ സൂപ്രണ്ട് ബുള്ളറ്റിനില്‍ അറിയിച്ചു.
വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ
അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്