

കോഴിക്കോട് കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ പി അഭിലാഷിൻ്റെ ജന്മദിനമാണ്. സ്റ്റേഷനിൽ പാർട്ടി പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച്
ആഘോഷിച്ചത്. കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡൻ്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷം. മെയ് 30 ന്ഇതിന്റെ വീഡിയോ ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കില്‍ പങ്കു വെച്ചിരുന്നു.
സംഭവം വിവാദമായതോടെ താമരശ്ശേരി ഡിവൈഎസ്പി അന്വേഷിച്ച് സിഐക്കെതിരെ
റൂറൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനത്തിരിക്കെ സി ഐ ജാഗ്രതക്കുറവ് കാണിച്ചെന്നാണ് വിലയിരുത്തല്‍. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരേ നടപടിയെടുത്തേക്കും യൂത്ത് ലീഗ്, എംഎസ്എഫ് താക്കള്ക്കൊപ്പവും സിഐയുടെ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന്റെ വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എംഎസ്എഫ് നിയോജക മണ്ഡലം ട്രഷറർ സിനാന്റെ നേതൃത്വത്തിലായിരുന്നു സിഐയുടെ ജന്മ ദിനാഘോഷം

