കൊട്ടിയൂരിൽ ബി ജെ പി സ്ഥാനാർത്ഥികളുടെ കൺവെൻഷൻ നടന്നു. നീണ്ടുനോക്കി സൗപർണിക ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ബി ജെ പി ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. ബിഡി ജെ എസ് ജില്ലാ പ്രസിഡൻറ് കെ.വി അജി അധ്യക്ഷത വഹിച്ചു. ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് എം.ആർ സുരേഷ്, ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പൈലി വ്യത്യാട്ട് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് ,ജില്ലാ സ്ഥാനാർത്ഥികളും കൺവെൻഷനിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് എൻ ഡി എ സ്ഥാനാർത്ഥി ജോവാൻ അനിരുദ്ധൻ്റ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 501 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.