‘ഇരട്ട ചങ്ക് ഉള്ളവരോട് നിലപാടിൽ മാറ്റമില്ല, തന്റെ കാലത്ത് പാർട്ടിക്ക് നേട്ടം മാത്രം’ കെ സുധാകരൻ

അധ്യക്ഷ സ്ഥാനത്ത് ഇരിക്കെ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ സുധാകരൻ.
തൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ സംതൃപ്തി ഉണ്ടെന്നും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറാൻ കഴിഞ്ഞുവെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം.

ലോക്സഭയിലും, ഉപതെരഞ്ഞെടുപ്പുകളിലും നേട്ടം ഉണ്ടാക്കിയെന്ന് സുധാകരൻ പറഞ്ഞു
ചുമതല ഏറ്റെടുത്തതു മുതൽ ഒഴിയുന്നതുവരെ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും കഴിഞ്ഞു. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ട്.

അതിന് എല്ലാവരുടെയും പിന്തുണ ലഭിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിലെ ചാരിതാർഥ്യത്തിന്റെ കാലഘട്ടമാണ് കടന്നുപോയത്. പിന്നോട്ടു പോയിട്ടില്ല. പ്രവർത്തകരുടെ പിന്തുണയോടെ തന്റെ കാലഘട്ടക്കിൽ നേട്ടം മാത്രമാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് കെ സുധാകരൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം കൂട്ടായ പ്രവർത്തനത്തിന്റെ വിലയിരുത്തലായി അഭിമാനത്തോടെ നോക്കിക്കാണുന്നുവെന്ന് അദേഹം പറഞ്ഞു.

അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡണ്ട് എം‌ജി കണ്ണന്റെ കുടുംബത്തിന് കെപിസിസി 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കെ സുധാകരൻ പ്രഖ്യാപിച്ചു.

കേരളത്തിലെ ക്യാമ്പസുകളിൽ കെഎസ് യു തിരിച്ചുവരവ് നടത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. ജീവൻ കൊടുത്തും ക്യാമ്പസുകൾ KSU കുട്ടികൾ തിരിച്ച് പിടിച്ചു. നഷ്ടപ്പെട്ടുപയോ കോളജ് ക്യാമ്പസുകൾ തിരിച്ചുപിടിച്ചു. അവർക്ക് പിന്തുണയായി കെപിസിസി നിന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.