കൊച്ചിയിലെ ഹോട്ടലിലെ അനാശാസ്യം; പിടിയിലായത് 11 യുവതികളും ഇടനിലക്കാരനും

കൊച്ചി: വൈറ്റില ആര്‍ട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയില്‍ അനാശ്വാസ്യ പ്രവര്‍ത്തനം നടത്തുന്ന 11മലയാളി യുവതികളും ഇടനിലക്കാരനുമാണ് പിടിയിലായത്.
ഹോട്ടലിൽ പുറത്തു നിന്നുള്ള ഏജൻസി നടത്തിയിരുന്ന സ്പായുടെ മറവിൽ ആയിരുന്നു അനാശാസ്യം.
മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. മാനേജരായ യുവതിക്ക് 30000 രൂപയും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് ശമ്പളം. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപയാണ് ഉടമസ്ഥന് വരുമാനം ലഭിച്ചിരുന്നത് എന്നാണ് വിവരം

ഹോട്ടലിന്റെ മൂന്നാം നിലയിലെ 3 മുറികൾ വാടകയ്ക്കെടുത്ത് മഞ്ചേരി സ്വദേശി നൗഷാദാണ് സ്പാ നടത്തിയത്. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധനാ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.
ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില ആർടിക് ഹോട്ടലിൽ ഡാൻസഫും പൊലീസും സംയുക്ത പരിശോധന നടത്തിയത്.
ലഹരി പിടിച്ചെടുത്തില്ലെങ്കിലും വൻ പെൺ വാണിഭ സംഘമാണ് പിടിയിലായത്