ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി. ഹൈക്കോടതിയാണ് റെജിക് വധ ശിക്ഷ വിധിച്ചത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
2009ല്‍ പാലക്കാട് സെക്ഷന്‍സ് കോടതി വിധിച്ച വധശിക്ഷ 2014ലിലാണ് ഹൈക്കോടതി ശരിവെച്ചത്. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2023ല്‍ വധശിക്ഷക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് തുടര്‍വാദങ്ങള്‍ക്ക് ശേഷം ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതിയുടെ 16 വര്‍ഷമായുള്ള നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങളില്‍ ചുമത്തിയ ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.
2008ലാണ് ഭാര്യ ലിസിയെയും മക്കളായ മക്കളായ അമലു (12), അമൽ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് മുമ്പ് മൂത്തമകൾ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലീസ് കണ്ടെത്തിയിരുന്നു.