കോഴിക്കോട്: എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പിടികൂടിയെന്ന കേസില്‍ പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധന ഫലം. പിന്നാലെ എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഇരുവരുടെയും അഭിഭാഷകന്റെ തീരുമാനം.
തച്ചംപൊയില്‍ പുഷ്പയെന്ന റെജീന (42), തെക്കെപുരയില്‍ സനീഷ് കുമാര്‍ (38) എന്നിവര്‍ക്കെതിരെ താമരശ്ശേരി പൊലീസാണ് കേസെടുത്തത്. 2024 ഓഗസ്റ്റിലായിരുന്നു സംഭവം. പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടില്‍ നിന്നും 58.53 ഗ്രാം എംഡിഎംഎ പിടികൂടിയെന്നായിരുന്നു കേസ്.