ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി .കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞ് അസുഖ ബാധിതൻ ആയതിനാൽ ഉപാധികളോടെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി. തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഡിവൈഎസ്‌പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെയും, വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെയുമാണ് ചോദ്യം ചെയ്യൽ. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.