കണ്ണൂര്‍; “നിന്നോട് ഞാൻ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷേ എൻ്റെ പെണ്ണ്.. നിനക്ക് മാപ്പില്ല..’ കൈതപ്രത്തെ രാധാകൃഷ്ണനെ വെടി വെച്ചു കൊന്ന ശേഷം പ്രതി സന്തോഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റായിരുന്നു ഇത്.
സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. ഇപ്പോഴും ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പറയുന്നത് .
രാധാകൃഷ്ണന്റെ കൊലപാതകം വ്യക്‌തി വിരോധം കാരണമാണെന്നാണ് FIRല്‍ പറയുന്നത്. സന്തോഷിന് രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തടഞ്ഞത് വിരോധത്തിന് കാരണമായി. സന്തോഷിന്റെ നിരന്തര ഭീഷണിയെ തുടർന്ന് രാധാകൃഷ്ണൻ സന്തോഷിനെതിരെ പരിയാരം പൊലീസിൽ നേരത്തെ പരാതി നൽകുകയും ചെയ്തിരുന്നു. അതിനിടെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്ത
സന്തോഷിന്റെ അറസ്റ്റ‌് പരിയാരം പൊലീസ് രേഖപ്പെടുത്തി
മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ കെ.കെ.രാധാകൃഷ്ണനാണ് (51) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7ന് കൈതപ്രം വായനശാലയ്ക്കു സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള, പഞ്ചായത്തിന്റെ ഷൂട്ടേഴ്സ‌് സംഘത്തിൽ അംഗമാണ് തോക്ക് കൈവശം വെക്കാന്‍ ലൈസന്‍സുള്ള പ്രതിയായ സന്തോഷ്. കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെ പോസ്റ്റുമോർട്ടം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടക്കും.വെടി വെക്കാന്‍ സന്തോഷ് ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
സംഭവത്തിന് പിന്നിൽ വേറെ ആരെങ്കിലും ഉണ്ടോ എന്ന കാര്യവും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
പ്രതി കൃത്യം നടത്തിയത് വളരെ ആസൂത്രിതമായി ആണെന്ന നിഗമനത്തിലാണ് പോലീസ്. ഫെയ്സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്‌റ്റ് ചെയ്ത ശേഷമാണ് കൊല നടത്തിയത്. ഇന്നലെ വൈകിട്ട് 4.23ന് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം സന്തോഷ് പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്നായിരുന്നു അടിക്കുറിപ്പ്.
കൊലയ്ക്ക് ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്‌റ്റ് ചെയ്‌തിരുന്നു