പത്തനംതിട്ട ജില്ലാ കളക്‌ടറേറ്റിലാണ് രാവിലെ ബോംബ് ഭീഷണി ലഭിച്ചത്. ആസിഫ് ഗഫൂർ എന്ന മെയിലിൽ നിന്നാണ്
പത്തനംതിട്ടകളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശം വന്നത്. ആർ ഡി എക്സ് ബ്ലാസ്റ്റ് നടക്കുമെന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം. പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലിലുണ്ട്.
ഉദ്യോഗസ്ഥർ 10 മണിയ്ക്ക് ഓഫീസിൽ എത്തിയപ്പോഴാണ് ഭീഷണി മെയിൽ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പോലീസില്‍ അറിയിച്ചു.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്തില്ലായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി മുൻകരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. കളക്‌ടറുടെ ചേംബറിലും എല്ലാം ഓഫീസുകളിലും പരിശോധന നടത്തി. ഇതു വരെയും സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായിട്ടില്ല.