മേശ തുടയ്ക്കുമ്പോൾ വെള്ളം മറിഞ്ഞു; ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ: ചേർത്തലയിലെ ഹോട്ടലിൽ ഡിവൈഎഫ്ഐ നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘർഷം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ മകൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലിൽ വെച്ചാണ് സംഘര്‍ഷമുണ്ടായത്. ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ ഇവര്‍ക്കുമേൽ വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. വാക് പോരിൽ തുടങ്ങിയ തർക്കം പിന്നീട് കയ്യാങ്കളിയിലെത്തി സംഘർഷത്തിൽ ഉൾപ്പെട്ട മൂന്നു പേര്‍ അഭിഭാഷകരാണ്

മേശ തുടയ്ക്കുമ്പോൾ വെള്ളം വീണെന്ന് പറഞ്ഞ് ആദ്യം മുൻ ലോക്കൽ സെക്രട്ടറി ജോലിക്കാരനെ തല്ലുകയായിരുന്നുവത്രെ. പിന്നാലെ ജീവനക്കാർ ഒന്നിച്ച് ചേർന്ന് യുവനേതാക്കളെയും മർദ്ദിച്ചു. സംഭവം പറഞ്ഞ് തീർത്തതിനാൽ പൊലീസ് കേസെടുത്തില്ല. മീൻ വിഭവങ്ങൾക്ക് പേരുകേട്ട ഭക്ഷണ ശാലയിലാണ് സംഘർഷമുണ്ടായത് സംഘര്‍ഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്