പവർലിഫ്റ്റിംഗ് താരത്തിന്‍റെ മരണം അതിദാരുണം.. ബാർബെൽ വീണ് കഴുത്തൊടിഞ്ഞെന്ന് റിപ്പോർട്ട്

ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ യാഷ്തിക ആചാര്യക്കാണ് പവർലിഫ്റ്റിംഗ് പരിശീലനത്തിനിടെ ദാരുണാന്ത്യം സംഭവിച്ചത്.
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ജിമ്മില്‍ പരിശീലകൻ്റെ സഹായത്തോടെ ഭാരമുയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. 270 കിലോ​ഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണാണ് മരണം. ബാർബെൽ വീണ് താരത്തിൻ്റെ കഴുത്തൊടിഞ്ഞെന്നാണ് റിപ്പോർട്ട്.

അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ പരിശീലകനും നിസാര പരിക്കേറ്റിട്ടുണ്ട്