കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതം. കുങ്കിയാനകളുടെ അടക്കം സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. തിരച്ചിലിനിടെയാണ് ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം ഉണ്ടായത്. പരിശോധനയ്ക്ക് ഇറങ്ങിയ സംഘത്തിലെ അംഗം ജയസൂര്യയ്ക്കാണ് പരിക്കേറ്റത്. ജയസൂര്യയെ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.ജയസൂര്യയുടെ കെെക്കാണ് പരിക്കേറ്റതെന്നും ഗുരുതര പരിക്കാണെന്നുമാണ് വിവരം.
പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയതാണ് ദൗത്യസംഘം. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചിൽ നടത്തുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.