
തൃശ്ശൂർ: ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ മുള്ളൂർക്കരയിൽ യുവാവിനെ 24 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ കാരണം

ഇന്നലെ അർധരാത്രി സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ഉള്ളവര്‍ക്ക് സുഹൈബ് ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരൊടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞു എന്നാണ് പറയുന്നത്. ഇതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


