ഇന്ത്യ- ചൈന സേന പിന്മാറ്റം ; വൈകാതെ ചർച്ചകൾക്ക് ഫലം കാണുമെന്ന് കരസേനാ മേധാവി

ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വൈകാതെ ഫലം കാണുമെന്നും രാജ്യം നേരിടുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സസജ്ജമാണെന്നും കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. രാജ്യത്തിനകത്ത് നിന്നും  അയൽ രാജ്യങ്ങളിൽ നിന്നും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന്  മനോജ് മുകുന്ദ് പറഞ്ഞു . കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാഡമിയിൽ പാസിംഗ് ഔട്ട് പരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ നാവികരുടെ പാസിംഗ്ഔട്ട് പരേഡിൽ മുഖ്യാതിഥിയായിരുന്നു കരസേനാ മേധാവി. ശ്രീലങ്കയിൽ നിന്നുള്ള രണ്ടു പേരടക്കം 164 നാവികരാണ് പരിശീലനം പൂർത്തിയാക്കിയത്.