കെപിസിസി ഇടപെടുന്നു; എം കെ രാഘവനും കോൺഗ്രസുകാരും തമ്മിലുളള തർക്ക പരിഹാരത്തിന് സമിതിയെ നിയോഗിക്കും

കണ്ണൂര്‍ മാടായി കോളേജിലെ വിവാദ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ
പ്രശ്നങ്ങൾ അതീവ ഗുരുതരമെന്നാണ് കെപിസിസി വിലയിരുത്തൽ. പ്രശ്ന പരിഹാരത്തിന്മൂന്നംഗ സമിതിയെ നിയോഗിക്കും.
അതിനിടെ ഇന്ന് കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ട് എം കെ രാഘവനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍
സസ്പെൻഡ് ചെയ്യപ്പെട്ട നേതാക്കളും നടന്ന കാര്യങ്ങള്‍ ഡിസിസി നേതൃത്വവും വിശദീകരിച്ചു.
ഈ സാഹചര്യത്തില്‍ എം കെ രാഘവന്‍ എം പിയും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാണ് കെപിസിസി തീരുമാനം.

എം കെ രാഘവന്‍ എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്‍റെ ബന്ധുവായ സിപിഎം പ്രവർത്തകന് ജോലി നൽകിയതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. അനധ്യാപക തസ്തികയിൽ കല്യാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കാതെയാണ് എംപി ബന്ധുവായ സിപിഎം അനുഭാവിക്ക് ജോലി നൽകിയത്. ഇതിൽ പ്രതിഷേധിച്ച് രാഘവനെ തടഞ്ഞ പ്രാദേശിക നേതാക്കൾക്കെതിരെ കെപിസിസി ആവശ്യപ്പെട്ടത് പ്രകാരം ഡിസിസി നടപടിയെടുത്തിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ വഷളായി. എം കെ രാഘവന്‍റെ നാട്ടിലെ കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു.
ബാങ്ക് ഡയരക്ടര്‍മാര്‍ക്കെതിരെയും ഡിസിസി നടപടിയെടുത്തിരുന്നു