വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് ഒരാൾ മാത്രം

പാകിസ്ഥാനിലാണ് ദാരുണ സംഭവം നടന്നത്. വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞാണ് അപകടം. വധൂവരന്മാരടക്കം
26 പേര്‍ മരിച്ചു
ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ബസ്
അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വധു ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്കായി തിരച്ചിൽ തുടരുന്നു

ഗിൽജിത് – ബാൾട്ടിസ്താൻ പ്രവിശ്യയിലെ ദിയാമെർ ജില്ലയിയാണ് സംഭവം. അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു വിവാഹ സംഘം. പാകിസ്ഥാനിൽ ഈയിടെ വ്യത്യസ്ത ബസ് അപകടങ്ങളിൽ 36 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു